ഉപാസനാ ഉപാസനാ (തൊട്ടാവാടി )
This page was generated on April 19, 2024, 5:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംമോഹനം
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി ,ശങ്കരാടി ,കെ പി എ സി ലളിത ,ടി ആർ ഓമന ,പങ്കജവല്ലി
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2017 10:25:16.

ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന (2)
ഉണരട്ടെ ഉഷസ്സുപോലുണരട്ടെ
ഒരു യുഗചേതന ഉണരട്ടെ
ഉപാസന ഉപാസന
(ഉപാസന..)

സത്യം മയക്കുമരുന്നിന്റെ ചിറകിൽ
സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ ഇല്ലാത്ത
സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ
സ്വപ്നം മരിക്കുമീ നാട്ടിൽ
സർഗ്ഗസ്വരൂപിയാം ശാസ്ത്രം നിർമ്മിക്കും
അഗ്നികുണ്ഡങ്ങൾക്കുള്ളിൽ
മനുഷ്യാ ഹേ മനുഷ്യാ
വലിച്ചെറിയൂ നിന്റെ മുഖംമൂടി
(ഉപാസന..)

കാലം ശരശയ്യ തീർത്തു മയങ്ങുമീ
കാണാത്ത കുരുക്ഷേത്രഭൂവിൽ കലിയുഗം
കാണാത്ത കുരുക്ഷേത്രഭൂവിൽ
സോക്രട്ടീസുമാർ ധ്യാനിച്ചിരിക്കുമീ
സ്വർണ്ണസോപാനത്തിന്നരികിൽ
മനുഷ്യാ ഹേ മനുഷ്യാ
വലിച്ചെറിയൂ നിന്റെ വിഷപാത്രം
(ഉപാസന..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts