ഒരു ചുംബനം (ദൃക് സാക്ഷി )
This page was generated on April 18, 2024, 5:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റാണിചന്ദ്ര ,ടി എസ് മുത്തയ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:47.
ഒരു ചുംബനം ഒരുമധുചുംബനം
എന്നധരമലരില്‍ വണ്ടിന്‍ പരിരംഭണം
കൊതിച്ചു ഞാനാകെത്തരിച്ചു..
നിന്നോടതുരയ്ക്കുവാന്‍ എന്‍ നാണം മടിച്ചു

കുളിര്‍കോരിയുണരുന്ന മലര്‍വാടിയില്‍
അന്നുകളിചൊല്ലി നീ നിന്ന പുലര്‍വേളയില്‍
ഒരുനൂറുസ്വപ്നങ്ങള്‍ വിടര്‍ത്തുന്ന പൂമുല്ലത്തണലില്‍ ഞാന്‍
മറ്റൊരു ലതയാകവേ
വിറച്ചൂ മാറിടം തുടിച്ചൂ....
നിന്നോടതുരയ്ക്കുവാന്‍ എന്‍ നാണം മടിച്ചൂ..
ഒരു ചുംബനം......

ഉടല്‍ കോരിത്തരിയ്ക്കുന്ന കുളിര്‍ത്തെന്നലില്‍
അന്നു വിടചൊല്ലി നീനിന്ന നിറസന്ധ്യയില്‍
ഒരുകോടി നുരപ്പൂക്കള്‍ വിടര്‍ത്തുന്നൊരലയാഴിക്കരയില്‍
ഞാന്‍ മറ്റൊരു തിരയാകവേ
അടുത്തൂ കണ്മുന തൊടുത്തൂ...
നിന്മാറില്‍ പതിയ്ക്കുവാന്‍ എന്‍ നാണം മടിച്ചൂ...
ഒരു ചുംബനം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts