ആറാട്ടിനാനകളെഴുന്നള്ളി (ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു )
This page was generated on May 1, 2024, 1:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംആനന്ദഭൈരവി
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: July 25 2015 07:14:09.
ആറാട്ടിന്നാനകളെഴുന്നള്ളീ
ആഹ്ലാദസമുദ്രം തിരതല്ല്ലീ
ആനന്ദഭൈരവി രാഗത്തിന്‍ മേളത്തില്‍
അമ്പലത്തുളസികള്‍ തുമ്പിതുള്ളി
ആറാട്ടിനാനകള്‍.......

ആയിരത്തിരി വിളക്കു കണ്ടു ഞാന്‍...
ആല്‍ച്ചുവട്ടില്‍ നിന്നെ നോക്കി നിന്നൂ ഞാന്‍...
അമ്പലപ്പുഴക്കാര്‍തന്‍ നാദസ്വരലഹരീ...(2)
അലമാല തീര്‍ത്തതു കേട്ടൂ ഞാന്‍
ആറാട്ടിനാനകള്‍.........

വേലക്കുളത്തിന്‍ വെള്ളിക്കല്‍പ്പടവില്‍...
കാല്‍ത്തളകള്‍ കൈവളകള്‍ കിലുങ്ങിയല്ലോ...
അമ്പിളിപ്പൊൻ‌മുഖം പൂത്തു വിടര്‍ന്നപ്പോള്‍..(2)
ആയിരം ദീപമതില്‍ പ്രതിഫലിച്ചു...
ആറാട്ടിനാനകള്‍......


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts