വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ബി ശ്രീനിവാസ് ,കെ സതി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:45.
മുത്തു മെഹബൂബേ മുത്തുമെഹബൂബേ കാത്തു കത്തു തളർന്നു ഞാൻ മുത്തു മെഹബൂബേ ഖൽബിന്റെ ഖൽബിലു കാന്താരിമുളകു കണ്ടപ്പോൾ ഉടലാകെ കോരിത്തരിപ്പ് ഖവാലി പാടുമ്പോൾ കളിയാട്ടം തുള്ളുന്ന കസ്തൂരി മണമുള്ള പെണ്ണേ ചെപ്പു കിലുക്കീട്ട് ശിങ്കാരം കാട്ടീട്ട് കുപ്പീലെറക്കി നീ പെണ്ണേ ഞങ്ങളെ കുപ്പീലെറക്കി നീ പെണ്ണേ (മുത്തു...) പാലിന്റെ മണമുള്ള പതിനേഴാം വയസ്സ് പാമ്പിന്റെ വിഷമുള്ള പതിനേഴാം വയസ്സ് പതിനേഴാം കടവത്തു കുത്തിയിരിക്കുന്ന പാവാട ഹാഫ്സാരി പെണ്ണേ പരൽമിഴി കാട്ടീട്ട് പാൽച്ചിരി കാട്ടീട്ട് പാട്ടത്തിനെടുത്തു നീ പെണ്ണേ ഞങ്ങളെ പാട്ടത്തിനെടുത്തു നീ പെണ്ണേ (മുത്തു...) |