ഗന്ധർവ്വനഗരങ്ങൾ (നഖങ്ങൾ )
This page was generated on October 6, 2024, 6:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:41.
 ഗന്ധർവ്വ നഗരങ്ങൾ അലങ്കരിയ്ക്കാൻ പോകും
ഇന്ദുകലേ സഖിയിന്ദുകലേ
നിൻ തേരോടും വീഥിയിലുണ്ടൊരു പർണ്ണകുടീരം
(ഗന്ധർവ്വ..)

രാസക്രീഡാ സരസ്സിന്നരികിൽ
രാമഗിരിയുടെ മടിയിൽ
ആ ശ്യാമവനഭൂവിൽ
കാണാം സഖി കാണാം നിന്റെ
കാളിദാസന്റെ യക്ഷനെപ്പോലൊരു
കാമുകനേ കാമമോഹിതനേ ആ..ആ,,,
(ഗന്ധർവ്വ)
നീയാവള്ളീക്കുടിലിന്നരികിൽ
നീലനദിയുടെ പടവിൽ
ആരാമഹൃദയത്തിൽ
വേഗം സഖി വേഗം
എന്റെ പ്രേമസന്ദേശ കാവ്യവുമായൊന്ന്
പോവുകില്ലേ ദൂത് പോകുകില്ലേ ആ...ആ..
(ഗന്ധർവ്വ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts