വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:40.
ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട് ആയില്യത്തേഴിലം പാലയുണ്ട് നൂറും പാലുംകുടിച്ചാടുപാമ്പേ തങ്ക നൂലുംകഴുത്തിലിട്ടാടുപാമ്പേ സര്‍പ്പവനത്തിലെ വള്ളിപ്പടര്‍പ്പിലെ പുഷ്പശിഖാമണിമുത്തുചൂടി വെട്ടിത്തിളങ്ങും മിഴികള്‍ നീട്ടി നെറ്റിയില്‍ ഗോപിക്കുറിചാര്ത്തി പുള്ളുവന്‍ പാട്ടുകേട്ടാടുപാമ്പേ നീലപ്പുള്ളി റവുക്കയിട്ടാടുപാമ്പേ ചാഞ്ചാടുപാമ്പേ ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട്........ ചുറ്റിപ്പിണയുന്ന ചുണ്ടുകള്‍ പൂക്കുന്ന കെട്ടിപ്പുണരുന്ന വള്ളിപോലെ പത്തിവിടര്ത്തുമിണപ്പാമ്പിന് മെയ്യില്‍ കൊത്തുന്ന കാമശരം പോലെ പൊത്തിപ്പുളഞ്ഞുനിന്നാടുപാമ്പേ കുടംകൊട്ടുന്ന താളത്തിന്നാടു പാമ്പേ ചാഞ്ചാടുപാമ്പേ ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട്....... |