മറക്കാനും പിരിയാനും (പെരിയാര്‍ )
This page was generated on April 30, 2024, 7:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംപി കെ ശിവദാസ്
ഗാനരചനപി കെ ശിവദാസ്
ഗായകര്‍ഫ്രെഡ്ഡി ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:48.
മറക്കാനും പിരിയാനും ആണെങ്കിലെന്തിനായ്
മണിത്തേരിലെന്നെയൊപ്പം പിടിച്ചിരുത്തി (മറക്കാനും)
കരയിക്കാനായി ഞാന്‍ എന്തോ പറഞ്ഞുപോയ്
കരയല്ലേ കരളേ നീ മാപ്പു നല്‍കൂ

പണ്ടു പ്രപഞ്ചമുണ്ടാകുന്നതിന്‍ മുന്‍പേ
കണ്ടു സ്നേഹിച്ചവരാണു നമ്മള്‍
പാവന പ്രേമത്തിന്‍ ആദ്യത്തെ സ്വപ്നമായ്
പാടിപ്പറന്നു നാം ചക്രവാളങ്ങളില്‍

പ്രപഞ്ചമുണ്ടായ് പിന്നെ പ്രളയമുണ്ടായ്
പ്രളയത്തില്‍ പെട്ടു നാം പിരിഞ്ഞു പോയി
അന്നു പിരിഞ്ഞുപോയ് എങ്കിലും വീണ്ടുമീ
മണ്ണില്‍ പിറന്നു നാം കണ്ടുമുട്ടി
മരണം തിരിച്ചയച്ചാലും ഇനിയും നാം
കണ്ടുമുട്ടീടുമാ ചക്രവാളങ്ങളില്‍ (മരണം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts