കൊച്ചുരാമാ കരിങ്കാലീ (അജ്ഞാതവാസം )
This page was generated on April 19, 2024, 1:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,അയിരൂര്‍ സദാശിവന്‍ ,ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ ,അടൂര്‍ ഭാസി ,ജോസ് പ്രകാശ് ,ശങ്കരാടി
ഗാനത്തിന്റെ വരികള്‍
Last Modified: October 16 2012 14:10:15.

കൊച്ചുരാമാ കരിങ്കാലീ
ജയരാജാ മുതലാളീ
കൊച്ചുരാമാ കുള്ളാ കള്ളാ
ഇക്കളി തീക്കളി ഓര്‍മ്മിച്ചോ
ജയരാജാ തണ്ടാ മണ്ടാ
ജീവന്‍ വേണേല്‍ ഓടിക്കോ
പ്രേമയൂണിയന്‍ സിന്ദാബാദ്
പ്രേമവൈരികള്‍ മൂര്‍ദ്ദാബാദ്
കൊച്ചുരാമാ കരിങ്കാലീ
ജയരാജാ മുതലാളീ

പ്രണയം മധുരം മനോഹരം(2)
പ്രമദഹൃദയമൊരു സ്വരമുരളി
പ്രപഞ്ചമൊരു വൃന്ദാവനം
അതില്‍ പ്രണയികള്‍ രാധാരമണന്മാര്‍
പ്രണയം മധുരം മനോഹരം....
ആ‍ഹാഹാ....ആഹാഹാ ..ആ‍ാ....

അടിമത്വത്തിന്‍ ചങ്ങല തല്ലി
തകര്‍ത്തു പോകുക നാം
അനുരാഗത്തിന്‍ കൊടികളുയര്‍ത്തി
ആടിപ്പാടുക നാം
സ്വതന്ത്രരായി പ്രേമിക്കുക നാം
സ്വപ്നം കാണുക നാം
ഹരേ രാമാ ഹരേ കൃഷ്ണാ
ഹരേ രാമാ ഹരേ കൃഷ്ണാ

കരിങ്കാലികളെ കെട്ടു കെട്ടിക്കും
മുതലാളികളെ മുട്ടു കുത്തിക്കും
കൊച്ചുരാമാ കരിങ്കാലീ
ജയരാജാ മുതലാളീ

ശിവനുവേണ്ടി തപസ്സിരുന്നു
വിശ്വമോഹിനിയാള്‍
ആ ശൈല നന്ദിനിയാള്‍
എനിക്കുവേണ്ടി തപസ്സു ചെയ്യും
എന്റെ ഹൈമവതി...
ഹരേ രാമാ ഹരേ കൃഷ്ണാ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts