വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | മോഹനം |
അഭിനേതാക്കള്‍ | പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 05 2018 16:05:15.
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം സുപ്രഭാതം സുപ്രഭാതം സുപ്രഭാതം നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ (2) ജ്യോതിര്‍മയിയാം ഉഷസ്സിന് വെള്ളിച്ചാമരം വീശും മേഘങ്ങളെ സുപ്രഭാതം സുപ്രഭാതം സുപ്രഭാതം അഞ്ജന കല്ലുകള്‍ മിനുക്കി അടുക്കി അഖിലാണ്ഡ മണ്ഡല ശില്പീ പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്തൊരു പ്രപഞ്ച മന്ദിരമെ നിന്റെ നാലു കെട്ടിന്റെ പടിപ്പുര മുറ്റത്തു ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ ... ആഹാഹാ.. ഓഹോഹോ... ആഹാഹാ.. ആ .. നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ ആയിരം താമര തളിരുകള്‍ വിടര്‍ത്തീ അരയന്നങ്ങളെ വളര്‍ത്തീ വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമേ നിന്റെ നീല വാര്‍മുടി ചുരുളിന്റെ അറ്റത്തു ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ ആഹാഹാ ഓഹോഹോ ആഹാഹാ ആ .. നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ ജ്യോതിര്‍മയിയാം ഉഷസ്സിന് വെള്ളിച്ചാമരം വീശും മേഘങ്ങളെ സുപ്രഭാതം സുപ്രഭാതം സുപ്രഭാതം |