മാരിവില്ലു പന്തലിട്ട (തീര്‍ത്ഥയാത്ര )
This page was generated on April 18, 2024, 4:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുധീർ ,ഫടാഫട്ട് ജയലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:41.


ഓ... ഓ... ഓ.. ഓ... ഓ...
മാരിവില്ലു പന്തലിട്ട ദൂരചക്രവാളം
മാടിമാടി വിളിക്കുന്നതറിഞ്ഞില്ലേ...
പഞ്ചശരന്‍ വളര്‍ത്തുന്ന പൈങ്കിളിപ്പെണ്ണേ...
പൈങ്കിളിപ്പെണ്ണേ....

കാനനത്തില്‍ പുഷ്പമാസം വര്‍ണ്ണാക്ഷരങ്ങളാല്‍
കാമലേഖമെഴുതിയതറിഞ്ഞില്ലേ...
കാമലേഖമെഴുതിയതറിഞ്ഞില്ലേ...
ഓ... ഓ... ഓ.. ഓ... ഓ...

കൂട്ടുകാരനിണക്കിളി ഗഗനവീഥിയില്‍...
പാട്ടുപാടിയലയുന്നു വിരഹിയായി
ജാലകങ്ങള്‍ തുറന്നിട്ടു താരുണ്യസ്വപ്നങ്ങള്‍
നീലമേഘരഥം നിന്നെ ആനയിച്ചിടും....
നീലമേഘരഥം നിന്നെ ആനയിച്ചിടും........
ഓ... ഓ... ഓ.. ഓ... ഓ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts