ചന്ദ്രികാചര്‍ച്ചിതമാം (പുത്രകാമേഷ്ടി )
This page was generated on April 18, 2024, 4:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2020 03:53:30.

ചന്ദ്രികാചര്‍ച്ചിതമാം രാത്രിയോടോ?
ചമ്പകപ്പൂവനക്കുളിരിനോടോ?
ഏതിനോടേതിനോടുപമിക്കും ഞാന്‍ ? ‍
ഏഴഴകുള്ളോരു ലജ്ജയോടോ?

മന്മഥഗൃഹത്തിന്‍ മണിയറ തുറക്കും
വെണ്മണിശ്ലോകത്തിനോടോ?
രഹസ്യാഭിലാഷങ്ങള്‍ മിഴികളാലറിയിക്കും
രവിവര്‍മ്മചിത്രത്തിനോടോ?
നീ പറയൂ നീലാംബുജമിഴി നീ പറയൂ
നീ പറയൂ !

സ്വപ്നനൃത്തത്തിനു യവനിക മാറ്റും
അപ്സരകന്യകയോടോ?
മധുവിധുദാഹത്തിന്‍ മലരുകള്‍ നേദിക്കും
മധുരാനുരാഗത്തിനോടോ?
നീ പറയൂ നീലാംബുജമിഴി നീ പറയൂ
നീ പറയൂ !



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts