വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി ലീല ,ശൂലമംഗലം രാജലക്ഷ്മി |
രാഗം | ദേവഗാന്ധാരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:32.
വിരുത്തം പീലിപ്പൂമുടി ചാര്‍ത്തിനില്‍ക്കുമഴകേ നീലാഞ്ജനശ്രീയെഴും ഫാലത്തില്‍ ഹരചന്ദനക്കുറി നിലാവോലുന്ന ലാവണ്യമേ കാലത്തിന്‍ നറുപാല്‍ക്കടല്‍ത്തിരകള്‍മേല്‍ നീലോല്‌പലംപോല്‍ വിടര്‍ന്നാലോലസ്‌മിത- കാന്തി തൂകി അഖിലം പാലിക്കുമൈശ്വര്യമേ പാട്ട് ഹൃദയക്ഷേത്രതലത്തിലിരിക്കും മധുരമനോഹര വിഗ്രഹമേ അറിവായ് അഴകായ് ആനന്ദത്തിന്‍ അമൃതായ് വിലസും വിഗ്രഹമേ (ഹൃദയ...) അഞ്ജനനീലക്കണ്മുണയല്ലോ ഞങ്ങള്‍ക്കഭയം നല്‍കുന്നൂ മന്ദസ്‌മിതമധുചന്ദ്രികയല്ലോ മാര്‍ഗ്ഗദര്‍ശനമരുളുന്നൂ... (ഹൃദയ...) നിന്നെ ധ്യാനിച്ചുണരും മനമൊരു പൊന്നമ്പലമായ് മാറുന്നു, നിന്നുടെ പൊന്‍പരിവേഷമതിന്നൊരു സ്വര്‍ണ്ണത്താഴിക ചാര്‍ത്തുന്നു (ഹൃദയ...) |