സ്വപ്നത്തിൽ വന്നവൾ (ടാക്സികാര്‍ )
This page was generated on March 28, 2024, 5:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിജയശ്രീ ,വിൻസന്റ് ,കടുവാക്കുളം ആന്റണി ,കുഞ്ചൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:21.
 സ്വപ്നത്തിൽ വന്നവൾ ഞാൻ
സ്വരധാര പെയ്തവൾ ഞാൻ
മധുരാനുഭൂതിതൻ വർണ്ണരേണുക്കളാൽ
മഴവില്ലു തീർത്തവൾ ഞാൻ നിന്റെ മനസ്സിൽ
മഴവില്ലു തീർത്തവൾ ഞാൻ (സ്വപ്നത്തിൽ..)

അഴകിന്റെ വനങ്ങളിൽ തപസ്സിരുന്നു
ആനന്ദസ്വർഗ്ഗങ്ങൾ കീഴടക്കി
ആയിരമായിരമാഷാഢരാത്രികൾ
ആരാധകർക്കായി ഞാനൊരുക്കി
സുമവാടിയിൽ സുമവേദിയിൽ
മധുപാത്രവും മധുരമോഹവും
തുളുമ്പുന്നൂ വിതുമ്പുന്നൂ (സ്വപ്നത്തിൽ..)

മായുന്ന മാനത്തേ കലയല്ല
മാലാഖമാരുടെ സഖിയല്ല
ആലോലസുന്ദരമീരാഗഭൂമിയിൽ
ആനന്ദമേകും നർത്തകി ഞാൻ
സുമവാടിയിൽ സുരവേദിയിൽ
മധുപാത്രവും മധുരമോഹവും
തുളുമ്പുന്നൂ വിതുമ്പുന്നൂ (സ്വപ്നത്തിൽ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts