പ്രീതിയായോ പ്രിയമുള്ള (പ്രൊഫസർ )
This page was generated on May 4, 2024, 3:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജെമിനി ഗണേശൻ ,വിജയശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:20.

 പ്രീതിയായോ പ്രിയമുള്ളവനേ
പ്രീതിയായോ
പറഞ്ഞതെല്ലാം തന്നതിനുള്ളൊരു
പാരിതോഷികമെവിടെ പ്രേമ
പാരിതോഷികമെവിടെ (പ്രീതിയായോ..)


കിനാവിൻ മണിമഞ്ജുഷയിൽ പകൽ
കിനാവു കിലുക്കിയ മുത്തുകളോ
മാറിലെ രോമാഞ്ചങ്ങളിൽ
മദനനൊളിപ്പിച്ച മുത്തുകളോ
കാണട്ടെ ഒന്നു കാണട്ടെ എന്റെ
നാണത്തിലവയെ ഞാൻ പൊതിയട്ടെ (പ്രീതിയായോ..)

വിടരും യുവ യൗവനത്തിൻ കാമ
വികാരമുണർത്തിയ കൗതുകമോ
രാവിലെ എകാന്തതകളെ
ലഹരി പിടിപ്പിച്ച മോഹങ്ങളോ
കാണട്ടെ ഒന്നു കാണട്ടെ എന്റെ
നാണത്തിലവയെ ഞാൻ പൊതിയട്ടെ (പ്രീതിയായോ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts