വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:12.
വൃശ്ചികക്കാർത്തികപ്പൂവിരിഞ്ഞു വീടായ വീടെല്ലാം പൊന്നണിഞ്ഞു ആ ദീപഗംഗയിലാറാടി നിന്നപ്പോൾ ആ ഗാനമെന്നെയും തേടി വന്നു (വൃശ്ചിക...) അനുരാഗപുഷ്പത്തിന്നാദ്യത്തെ ഗന്ധമായ് ആ ഗാനമെന്നിലലിഞ്ഞു ചേർന്നു ജയദേവഗീതത്തിൻ യമുനാതടങ്ങളിൽ വിടരുമെൻ ഭാവന പാറിച്ചെന്നു (വൃശ്ചിക...) ആ നല്ല രാത്രി തന്നിതളുകൾ വീണു പോയ് ആ ഗാനമന്നേയകന്നു പോയി ഗായകൻ കാണാതെ ഗാനമറിയാതെ പ്രാണനിലാമണം സൂക്ഷിക്കുന്നു ഞാനെൻ പ്രാണനിലാമണം സൂക്ഷിക്കുന്നു(വൃശ്ചിക...) |