വിജയദശമി വിടരുമീ (പണിമുടക്ക് )
This page was generated on April 30, 2024, 9:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എസ് ജാനകി ,പി സുശീലാദേവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ശര്‍മ്മ ,വരലക്ഷ്മി ,കൊട്ടാരക്കര ശ്രീധരൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:11.
വിജയദശമി വിടരുമീ
വ്യവസായയുഗത്തിലേ
വിജയദശമി വിജയദശമി
പൂവിരല്‍ കൊണ്ടു നിലത്തെഴുതിച്ചു
പുതിയൊരക്ഷരമാലാ (വിജയദശമി)

ഈ തൊഴില്‍ശാലതന്‍ മതില്‍ക്കെട്ടില്‍
ഈ പുകക്കുഴലിന്‍ അടിത്തട്ടില്‍
ഈ തൊഴില്‍ശാലതന്‍ മതില്‍ക്കെട്ടില്‍
ഈ പുകക്കുഴലിന്‍ അടിത്തട്ടില്‍
ഈ യുഗമുണരാന്‍ ഒരുമിച്ചുണരാന്‍
ഈ യുഗമുണരാന്‍ ഒരുമിച്ചുണരാന്‍
അസ്ഥിയും മജ്ജയും മനുഷ്യമാംസവും
എത്ര വെന്തുരുകീ ഇതുവരെ
എത്ര ഹൃദയങ്ങളുരുകീ (വിജയദശമി)

ഈ കുരുക്ഷേത്രത്തിന്‍ മതില്‍ക്കെട്ടില്‍
ഈ പ്രിയയമുനതന്‍ മണല്‍ത്തട്ടില്‍
ഈ കുരുക്ഷേത്രത്തിന്‍ മതില്‍ക്കെട്ടില്‍
ഈ പ്രിയയമുനതന്‍ മണല്‍ത്തട്ടില്‍
ഈ സ്വരമുയരാന്‍ - ഉയരാന്‍ - ഒരുമിച്ചുയരാന്‍
സത്യവും ധര്‍മ്മവും സ്വാതന്ത്ര്യദാഹവും
എത്ര കഥയെഴുതീ - ഇതുവരെ
എത്ര ചുടുരക്തമൊഴുകീ (വിജയദശമി)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts