മുല്ലമലർ തേൻകിണ്ണം (എറണാകുളം ജംൿഷൻ )
This page was generated on April 27, 2024, 7:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,സുജാത
ഗാനത്തിന്റെ വരികള്‍
Last Modified: July 04 2012 04:23:07.





മുല്ലമലർത്തേൻ കിണ്ണം മല്ലിപ്പൂ മധു പാത്രം
പാടി നടക്കും തെന്നലിനിന്നൊരു പാനോൽസവ വേള
മധു പാനോൽസവ വേള

എന്റെ മിഴിയിലെ സ്വപ്നശതങ്ങൾ നൃത്തമാടും വേള
എന്റെ ഹൃദയ സ്വർഗ്ഗസദസ്സിൽ
മണിവീണാ ഗാനമേള (മുല്ല)

ഇന്നു വിരിയും ചൈത്രവനത്തിൽ നമ്മളാടും ലീല
നമ്മളാടും ലീല
കണ്ടു മുന്തിരി വള്ളികൾ മുന്നിൽ
പണിയുന്നു പൊന്നൂഞ്ഞാല (മുല്ല)

ഓ...ആ...
മലയമാരുത രഥത്തിലേറി മന്ദമെത്തി ദേവൻ
പൂത്തു വിരിയും നിന്നുടെ ചുണ്ടിലെ
പൂങ്കുല കവരാനായി (മുല്ല)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts