അംഗനയെന്നാല്‍ (എറണാകുളം ജംൿഷൻ )
This page was generated on March 29, 2024, 8:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:04.
അംഗനയെന്നാല്‍ വഞ്ചന തന്നുടെ
മറ്റൊരു നാമം
പാരില്‍ അംഗനയെന്നാല്‍
മഹാവിപത്തിന്‍ മറ്റൊരു രൂപം

നെഞ്ചിലിരിക്കും ഭാവം കപടം
പുഞ്ചിരി വെറുമൊരു മൂടുപടം
മലര്‍മിഴിമൂടും മായാ വലയം
മാറ്റുകിലവിടം മറ്റൊരു നരകം
(അംഗനയെന്നാല്‍ ..)

നാരീമണികള്‍ നരജീവിതത്തില്‍
നരകം തീര്‍ക്കും വിഷപുഷ്പങ്ങള്‍
മദകരസൌരഭമേറ്റുമയങ്ങിയടുത്തോ
പൂര്‍ണ്ണവിനാശം തന്നേ.....
(അംഗനയെന്നാല്‍ ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts