വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | മധു ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 26 2014 16:25:09.
ഓമലാളെക്കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ (ഓമലാളെ) നാലുനിലപ്പന്തലിട്ടു വാനിലമ്പിളി നാദസ്വര മേളമിട്ടു പാതിരാക്കിളി (നാലുനില) ഏകയായി രാഗലോലയായി എന്റെ മുന്നിൽ വന്നവൾ കുണുങ്ങി നിന്നു (ഏകയായി) കുണുങ്ങി നിന്നു മുന്നിൽ കുണുങ്ങി നിന്നു (ഓമലാളെ) ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ ഞാൻ കൊതിക്കും ദേവലോക റാണിയാണവൾ താളമാണവൾ ജീവ രാഗമാണവൾ താലി ചാർത്തും ഞാനവൾക്കീ നീല രാവിൽ താലി ചാർത്തും ഞാനീ നീലരാവിൽ (ഓമലാളെ) |