അശോക പൂർണ്ണിമ വിടരും വാനം (മറുനാട്ടില്‍ ഒരു മലയാളി )
This page was generated on April 23, 2024, 9:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഖരഹരപ്രിയ
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ ,ശങ്കരാടി ,അടൂര്‍ ഭാസി ,എസ് പി പിള്ള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:58.

അശോക പൂർണ്ണിമ വിടരും വാനം
അനുഭൂതികൾ തൻ രജനീ യാമം
അലയുകയായെൻ അനുരാഗ കൽപ്പന
ആകാശത്താമര തേടി (അശോക)

പ്രസാദ കളഭം വാരിത്തൂവും
പ്രകാശ ചന്ദ്രിക പോൽ ചിരി തൂകി (പ്രസാദ)
ഒരു സ്വപ്നത്തിൻ പനിനീർക്കാറ്റിൽ (2)
ഒഴുകി വരുന്നവളേ ഒരു പൂവിതൾ തരുമോ
തിരു മധുരം തരുമോ (അശോക)

വിഷാദ വിപിനം വാടിക്കരിയാൻ
വികാര മന്ദിര വാടി തളിർക്കാൻ (വിഷാദ)
ഒരു മോഹത്തിൻ ഋതു കന്യകയായ്‌ (2)
പിറവിയെടുത്തവളെ ഒരു തേൻ മൊഴി തരുമോ
തിരുവായ്‌ മൊഴി തരുമോ (അശോക)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts