ചുവപ്പു കല്ലു മൂക്കുത്തി (പഞ്ചവന്‍കാട് )
This page was generated on December 8, 2022, 6:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉഷാകുമാരി ,ഷീല ,രാഗിണി
ഗാനത്തിന്റെ വരികള്‍
Last Modified: February 13 2018 17:00:53.ചുവപ്പുകല്ല് മൂക്കുത്തീ..ഹോയ്
ചുരുണ്ടമുടിയില്‍ ജേമന്തീ.. ഹോയ്
പഞ്ചവങ്കാട്ടിലെ കന്നിക്കുറത്തിക്കു
പുലിനഖത്താലീ കഴുത്തില്‍
പുലിനഖത്താലീ.....

മുളംകുഴലില്‍ മധുരമുള്ള മലന്തേന്
എളിക്കുടത്തില്‍ കറന്നുകാച്ചിയ പശുവിന്‍പാല്
തളിര്‍ക്കുടന്നയിലിക്കിളിമാറാത്ത പനം നൊങ്ക്
ഇലപ്പൊതിയില്‍ കടപ്പുറത്തെ മണിപ്പളുങ്ക്
എന്നമ്മാ... പൊന്നമ്മാ..
ഇന്നുരൊക്കം നാളെക്കടം കണ്ണമ്മാ...
കണ്ണമ്മാ...
അഹഹാ‍ഹോ...അഹഹാഹോ...ആഹാഹാഹാഹോയ്...
(ചുവപ്പുകല്ല്........)

അത്തിവേര് ചെത്തിവേര്‍ കര്‍പ്പൂരം
അരിച്ചാന്ത് മണിച്ചാന്ത് സിന്ദൂരം
കൊടുവേലി കൊത്തമ്പാലരി കുറുന്തോട്ടി
കുടുക്ക കൂവളക്കുടുക്കനിറയെ കസ്തൂരി
എന്നമ്മാ... പൊന്നമ്മാ..
ഇന്നുരൊക്കം നാളെക്കടം കണ്ണമ്മാ...
കണ്ണമ്മാ...
അഹഹാ‍ഹോ...അഹഹാഹോ...ആഹാഹാഹാഹോയ്...
(ചുവപ്പുകല്ല്........)

മടിനിറയെ മണം പരക്കും മകിഴമ്പൂവ്
മനം നിറയെ കുളിരില്‍ മുങ്ങിയ പകല്‍ക്കിനാവ്
കിലുക്കാമ്പെട്ടിയിലിന്നലെ കിട്ടിയ കളിച്ചിലമ്പ്
ഇളംചൊടിയില്‍ ഇമ്പമുള്ള തിരുക്കുറള്
എന്നമ്മാ... പൊന്നമ്മാ..
ഇന്നുരൊക്കം നാളെക്കടം കണ്ണമ്മാ...
കണ്ണമ്മാ...
അഹഹാ‍ഹോ...അഹഹാഹോ...ആഹാഹാഹാഹോയ്...
(ചുവപ്പുകല്ല്........)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts