നീല നിലാവിൻ പാൽക്കടലിൽ (വിമോചന സമരം )
This page was generated on April 27, 2024, 11:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപി എന്‍ ദേവ്
ഗായകര്‍എസ് ജാനകി ,രംഗരാജൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:58.


നീല നിലാവിൻ പാൽക്കടലിൽ നീണ്ട കിനാവിൻ കളിയോടത്തിൽ
രാത്രിയിൽ ഇന്നലെ രാത്രിയിൽ തേടി അലഞ്ഞു ഞാൻ
നിന്നെ തേടി അലഞ്ഞു ഞാൻ
ഓഹൊ.. പകർന്നു തന്നു ജീവിതമധുരം
പകർന്നു തന്നു നീ.. പകർന്നു തന്നു നീ..
മധുരം പകർന്നു തന്നു നീ..

പൊടിമീൻ നിരകളുറങ്ങുമ്പോൾ
തിരമാലകളുമുറങ്ങുമ്പോൾ
(പൊടിമീൻ....)
തുഴഞ്ഞു പോയ്‌ നാമാരും കാണാതെ
ഏഴാംകടലകലെ..നാം ഏഴാംകടലകലെ..
ഓഹൊ.. പകർന്നു തന്നു ജീവിതമധുരം
പകർന്നു തന്നു നീ.. പകർന്നു തന്നു നീ..
മധുരം പകർന്നു തന്നു നീ..
ഉംഹും...അഹഹാ...ലലലാ....ലാലാല...ലലലാ....

ഏഴു കടലിനും അക്കരെ നിൽക്കും അഴകിന്നരമനയിൽ
ഏഴു കടലിനും അക്കരെ നിൽക്കും അഴകിന്നരമനയിൽ
വസന്ത കന്യകൾ എതിരേൽക്കുന്നു പൂത്താലവുമായി
വസന്ത കന്യകൾ എതിരേൽക്കുന്നു പൂത്താലവുമായി
പുതു പൂത്താലവുമായി

നീല നിലാവിൻ പാൽക്കടലിൽ നീണ്ട കിനാവിൻ കളിയോടത്തിൽ
രാത്രിയിൽ ഇന്നലെ രാത്രിയിൽ തേടി അലഞ്ഞു ഞാൻ
നിന്നെ തേടി അലഞ്ഞു ഞാൻ.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts