വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 09 2016 15:36:42.
ആ...ആ... ചന്ദ്രലേഖ കിന്നരി തുന്നിയ നിൻ പുഞ്ചിരി ചങ്ങമ്പുഴക്കവിത പോലെ രംഭ തോൽക്കും നിൻ രൂപം രവിവർമ്മ എഴുതിയ ശകുന്തളാചിത്രം പോലെ ആ...ആ... ശൃംഗാര ചന്ദനക്കുളിർ താവും നിൻ ദേഹം ശ്രീകോവിൽ ശിൽപം പോലെ ആരോമലേ നിന്റെ അനുരാഗത്തേന്മൊഴികൾ ആനന്ദഭൈരവി പോലെ (2) (ചന്ദ്രലേഖ) ആ...ആ... തളിരാർന്ന പാദങ്ങൾ താളത്തിൽ നീങ്ങുമ്പോൾ അരയന്ന നടനം പോലെ തെളിവാർന്ന കണ്ണുകൾ ദാഹത്താൽ വിടരുമ്പോൾ ആകാശ ഹൃദയം കാണാം (2) (ചന്ദ്രലേഖ) |