ജീവിതമൊരു ചുമടുവണ്ടി (അവളല്പം വൈകിപ്പോയി)
This page was generated on March 28, 2024, 10:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 11 2018 15:34:05.

ജീവിതമൊരു ചുമടുവണ്ടീ ജനനമരണ വീഥികളില്‍
മനുഷ്യനും ദൈവവും ചുമച്ചുകിതച്ചു കൊണ്ടുവന്ന ചുമടുവണ്ടി
ജീവിതമൊരു ചുമടുവണ്ടി....

എത്രയെത്ര ദൈവങ്ങള്‍ തകര്‍ന്നു വീണു
എത്രയെത്ര പ്രവചനങ്ങള്‍ കൊഴിഞ്ഞു വീണൂ
ദുഃഖിതരേ... ദുഃഖിതരേ...
സ്വര്‍ഗ്ഗരാജ്യമിപ്പൊഴുമൊരു പഴയ വാഗ്ദാനം
പഴയ വാഗ്ദാനം (ജീവിതമൊരു)

കൃഷ്ണനും പാണ്ഡവരും തോറ്റു
ക്രിസ്തുവും നബിയുമിവിടെ തോറ്റു
വിലക്കപ്പെട്ട കനിവിതച്ചു വിളവുകൊയ്യുന്നു
വിധിതെളിച്ച വഴിയില്‍ നമ്മള്‍ ചുമടെടുക്കുന്നു
ഇന്നും ചുമടെടുക്കുന്നു

എത്രയെത്ര മനുഷന്മാര്‍ മരിച്ചുവീണൂ
എത്രയെത്ര പ്രതീക്ഷകള്‍ അടര്‍ന്നുവീണൂ
സ്നേഹിതരേ.. സ്നേഹിതരേ...
സ്ഥിതിസമത്വമിപ്പൊഴുമൊരു മധുരവാഗ്ദാനം
മധുരവാഗ്ദാനം....
ജീവിതമൊരു ചുമടുവണ്ടി....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts