വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കാപ്പി |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,പദ്മിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:27.
സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ നിറഞ്ഞമാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ കൂന്തലാല്‍ മറയ്ക്കുവാനേ കഴിയൂ സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം വിരിഞ്ഞപൂവിനും വീണപൂവിനും വിരുന്നൊരുക്കും ഹൃദയം എപ്പോഴും വിരുന്നൊരുക്കും ഹൃദയം (സുമംഗലീ ) |