എല്ലാരും പാടത്തു (നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി )
This page was generated on April 25, 2024, 5:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2019 10:19:40.

എല്ലാരും പാടത്തു സ്വര്‍ണ്ണം വിതച്ചൂ
ഏനെന്റെ പാടത്തു സ്വപ്നം വിതച്ചു
സ്വര്‍ണ്ണം വിളഞ്ഞതും നൂറുമേനി
സ്വപ്നം വിളഞ്ഞതും നൂറുമേനി

പകല്‍ വാഴും തമ്പിരാന്‍ വന്ന്
പൊന്നും വെയില്‍ കുട നീര്‍ത്തുമ്പോള്‍
കിളിയാട്ടാന്‍ ഏനിറങ്ങീ
കിലുകിലെ കിലുകിലെ വളകിലുങ്ങീ കയ്യില്‍
കിലുകിലെ കിലുകിലെ വളകിലുങ്ങീ

ഹൊയ്..........
തൊയ്താരതിന്തത്താരതിന്തത്താനനാ
തൊയ്താരതിന്തത്താരതിന്തത്താനനാ
(എല്ലാരും പാടത്ത്...)

രാവു വാഴും തമ്പിരാൻ വന്ന്
രാമച്ച വിശറികൾ വീശുമ്പോൾ
രാവു വാഴും തമ്പിരാൻ വന്ന്
രാമച്ച വിശറികൾ വീശുമ്പോൾ
കനവും കണ്ട് ഏന്നുറങ്ങി
കിലു കിലെ കിലു കിലേ കുളിരുകോരി
എന്നു കിലു കിലെ കിലു കിലേ കുളിരുകോരി

ഹോയ്...
താന തിന്താ താന തിന്താ താനന
(എല്ലാരും പാടത്തു ...)

കരള്‍ വാഴും തമ്പിരാന്‍ വന്ന്
കന്നിക്കതിര്‍ക്കുടം കൊയ്യുമ്പോള്‍
കരള്‍വാഴും തമ്പിരാന്‍ വന്ന്
കന്നിക്കതിര്‍ക്കുടം കൊയ്യുമ്പോള്‍
കുയില്‍ പാടി കുരുവിപാടി
കൊയ്താലും കൊയ്താലും തീരൂല്ല
പാടം കൊയ്താലും കൊയ്താലും തീരൂല്ല

ഹൊയ്..........
തൊയ്താരതിന്തത്താരതിന്തത്താനനാ
തൊയ്താരതിന്തത്താരതിന്തത്താനനാ
(എല്ലാരും പാടത്ത്...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts