വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:23.
പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ കരിമുകിൽ കണ്ണീരടക്കിയടക്കി ഒരു തിരി വീണ്ടും കൊളുത്തി - പാവം ഒരു തിരി വീണ്ടും കൊളുത്തി അകലെയകലെയായ് സാഗര വീചികൾ അലമുറ വീണ്ടും തുടരുന്നു(2) കറുത്ത തുണിയാൽ മൂടിയ ദിക്കുകൾ സ്മരണാഞ്ജലികൾ നൽകുന്നു (പാർവ്വണേന്ദുവിൻ) വിരഹ വിധുരയാം മൂവന്തിയൊരു നവ വധുവായ് നാളെ മണിയറ പൂകും കടന്നു പോയൊരു കാമുകൻ തന്നുടെ കഥയറിയാതെ കാത്തിരിക്കും (പാർവ്വണേന്ദുവിൻ) |