വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിജയശ്രീ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:20.
വൈൻ ഗ്ലാസ്സ് വൈൻ ഗ്ലാസ്സ് ആയിരമായിരമധരദലങ്ങളിൽ അമൃതു പകർന്ന വൈൻ ഗ്ലാസ്സ് വരൂ വാങ്ങൂ നിറയ്ക്കൂ കുടിയ്ക്കൂ പറന്നു പോകും നിമിഷങ്ങളിനി തിരിച്ചു വരികില്ല കരഞ്ഞു തേടി നടന്നാലവയെ കണ്ടെത്തുകയില്ല ഈ മദാലസ നിമിഷത്തിൽ ഈ മനോജ്ഞ സദനത്തിൽ നിറഞ്ഞ ലഹരിയിലെന്നോടൊത്തു നൃത്തം വെയ്ക്കൂ (വൈൻ..) പിരിഞ്ഞു പോകും നവയൗവനമിനി മടങ്ങി വരികില്ല വിരിഞ്ഞ മൊട്ടുകളിന്നു കൊഴിഞ്ഞാൽ വീണ്ടും വിടരില്ല ഈ അലൗകിക നിമിഷത്തിൽ ഈ വികാരസദനത്തിൽ ഒരിക്കലെങ്കിലുമെന്നോടൊത്തൊരു നൃത്തം വെയ്ക്കൂ (വൈൻ...) |