സിന്ദബാദ്‌ (ക്രോസ്സ്‌ ബെല്‍റ്റ്‌ )
This page was generated on April 24, 2024, 4:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,സി ഒ ആന്റോ ,രവീന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പി ജെ ആന്റണി ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:18.
സിന്ദാബാദ് സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്
(സിന്ദാബാദ്....)
സിന്ദാബാദ് സിന്ദാബാദ്

ഉയരട്ടേ ഉയരട്ടേ ഉദയരക്തതാരകങ്ങൾ ഉയരട്ടേ - 2
തകരട്ടേ തകരട്ടേ തങ്ക ദന്തഗോപുരങ്ങൾ തകരട്ടേ - 2
ഉയരട്ടേ ഉയരട്ടേ ഉയരട്ടേ
(സിന്ദാബാദ്....)
സിന്ദാബാദ് സിന്ദാബാദ്

തൊണ്ടുതല്ലി വേർപ്പണിഞ്ഞ കൈകളേ
പണ്ടു മഞ്ചലേറ്റി നൊന്ത കൈകളേ
(തൊണ്ടുതല്ലി....)
കയർ പിരിച്ചു വിരലൊടിഞ്ഞ കൈകളേ
കരളുനൽകി നേടുകയീ ചെങ്കൊടി
(കയർ പിരിച്ചു....)
ചെങ്കൊടി ചെങ്കൊടി ചെങ്കൊടി
(സിന്ദാബാദ്....)
സിന്ദാബാദ് സിന്ദാബാദ്

ചെഞ്ചോരപ്പുഴയൊഴുകിയ വയലാറിൽ
വഞ്ചനതൻ കെണിതകർത്ത വയലാറിൽ
(ചെഞ്ചോരപ്പുഴ....)
അലയടിച്ച സ്വാതന്ത്ര്യഗാനവുമായ് - 2
അണിയണിയായേന്തുകയീ ചെങ്കൊടി
(അലയടിച്ച.....)
(സിന്ദാബാദ്...)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts