വിശദവിവരങ്ങള്‍ | |
വര്‍ഷം | 1963 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:12.
പണ്ടെന്റെ മുറ്റത്ത് പാട്ടും കളിയുമായ് മണ്ടി നടന്നൊരു മാടത്തേ എത്ര പറഞ്ഞിട്ടും ഇന്നെന്നെ കാണുമ്പോള്‍ എന്താ നീയൊന്നും മിണ്ടാത്തെ എന്താ നീയൊന്നും മിണ്ടാത്തെ അന്ന് നാം രണ്ടാളും ആഞ്ഞിലിക്കാടിന്റെ പിന്നിലൊളിച്ചു കളിച്ചില്ലേ ? ഇന്നെന്നെ കാണുമ്പോള്‍ ഒറ്റയ്ക്ക് വാതിലിന് പിന്നിലൊളിക്കുന്നതെന്താണ് ? (പണ്ടെന്റെ ......) മുന്നില്‍ കണ്ടപ്പോള്‍ കണ്മുന താഴ്ത്തി നീ മണ്ണില്‍ വരച്ചിട്ടതെന്താണ് ? മറ്റുള്ളോര്ക്കൊന്നും അറിയാത്ത ഭാഷയില്‍ കത്ത് കുറിച്ചിട്ടതെന്താണ് ? കത്ത് കുറിച്ചിട്ടതെന്താണ് ? തെല്ലകലത്തൊരു മാടം ഞാന്‍ വെച്ചിട്ടു- ണ്ടല്ലി മലര്‍ക്കിളീ ആറ്റക്കിളീ ഒന്നങ്ങുവന്നാല് ഒന്നിച്ചിരുന്നാല്‍ അന്നത്തെപ്പോലെ കഥ പറയാം അന്നത്തെപ്പോലെ കഥ പറയാം (പണ്ടെന്റെ ...) |