വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എ എം രാജ ,പി ബി ശ്രീനിവാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:51.
ഉടവാളേ പടവാളേ നീ ഉണരുകവേണം വാളേ ഉടവാളേ പടവാളേ നീ ഉണരുകവേണം വാളേ അപമാനങ്ങള്‍ തുടച്ചു മാറ്റാന്‍ അവനോടു പകരം വീട്ടാന്‍ വഞ്ചകനവനുടെ നെഞ്ചില്‍ നിന്നും ചെഞ്ചോരപ്പുഴ ചീറ്റാന്‍ ചോരതുളുമ്പും കൈകളുമായി പോരിനു വരുന്നു ഞങ്ങള്‍ ഉടവാളേ പടവാളേ നീ ഉണരുകവേണം വാളേ ഇല്ലാ തെല്ലുമൊരു പേടിയുള്ളിലായ് മല്ലില്‍ വീണു മരിക്കാന്‍ ആണുങ്ങള്‍ക്കു പിറന്നവര്‍ ഞങ്ങള്‍ അങ്കച്ചേവകര് ഞങ്ങള്‍ പ്രാണത്തേക്കാള്‍ മാനം വലുതായ് കാണും കേരളമക്കള്‍ - കാണും കേരള മക്കള്‍ ഉടവാളേ പടവാളേ നീ ഉണരുകവേണം വാളേ |