അരികെ നിന്നനിഴൽ പോലും (ഹൃദയം)
This page was generated on May 2, 2024, 9:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഹെഷാം അബ്ദുൾ വഹാബ്
ഗാനരചനഅരുൺ ആലാട്ട്
ഗായകര്‍ജോബ് കുര്യൻ ,ഹെഷാം അബ്ദുൾ വഹാബ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2022 06:16:14.

അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ.....
ഇരുൾ പടരുമ്പോൾ...മിഴി നിറയുന്നോ......
കണ്മുന്നിലീ ഭൂഗോളം മറുദിശ തിരിയുകയോ
ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി മുള്ളാൽ നിറയുകയോ
അകമേ തെളിഞ്ഞ ചെറു പൊൻചിരാതു പടുതിരിയായ് ആളുകയോ
അടരാതെ ചേർന്നു തുടരാൻ കൊതിച്ചതൊരു പാഴ്ക്കഥയാവുകയോ
അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ..
ഇരുൾ പടരുമ്പോൾ...മിഴി നിറയുന്നോ........

ഈ വേനൽ വെയിൽ...ചൂടേറ്റിടും...നിൻ മാനസം
രാ...കാറ്റേൽക്കയും....പൊള്ളുന്നതിൻ പൊരുൾ തേടണം....സ്വയം
ഏതപൂർവ്വരാഗമീ..കാതുകൾ തലോടിലും..
കേൾപ്പതെന്നുമാത്മഭൂതമാം രണാരവം

അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ.....
ഇരുൾ പടരുമ്പോൾ...മിഴി നിറയുന്നോ......
കണ്മുന്നിലീ ഭൂഗോളം മറുദിശ തിരിയുകയോ
ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി മുള്ളാൽ നിറയുകയോ
അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ.....
ഇരുൾ പടരുന്നോ........
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts