കാർമേഘം മൂടുന്നു (കാവൽ )
This page was generated on March 29, 2024, 3:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംരഞ്ജിൻ രാജ് വർമ്മ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രണ്‍ജി പണിക്കര്‍ ,സാദിക്ക്
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2021 13:34:06.

കാർമേഘം മൂടുന്നു....കണ്ണീരായ് പെയ്യുന്നു
ഇടറി വീഴുമീ കിനാവു കൂട്ടിലായ്
ഇഴമുറിഞ്ഞു നീ ഇരുതേങ്ങൽ ബാക്കിയായ്
ഒരു കാറ്റിനാൽ തിരിയൂതവേ
മെഴുകോർമ്മകൾ ഇരുളാകവേ
പറയാതെ പോയി നീ......

ഓർക്കവേ....വരുമൊരു മാത്രയിൽ
അരുമയോടന്നു നിന്റെ പൈതലായിരുന്ന നാളുകൾ
പ്രാണനെ തൊടുമൊരു താളമായ്
കരുതലിൻ ആഴമായറിഞ്ഞ നാളമെങ്ങണഞ്ഞു പോയ്
ഉള്ളു നെയ്ത കമ്പളമിന്നൂർന്നു വീണുവോ
വിറയുന്നോ ആകവേ...ഉറയുന്നോ മഞ്ഞുപോൽ
ചലനം നിലയ്ക്കുമോ....

കാർമേഘം മൂടുന്നു....കണ്ണീരായ് പെയ്യുന്നു
ഇടറി വീഴുമീ കിനാവു കൂട്ടിലായ്
ഇഴമുറിഞ്ഞു നീ ഇരുതേങ്ങൽ ബാക്കിയായ്
ഒരു കാറ്റിനാൽ തിരിയൂതവേ
മെഴുകോർമ്മകൾ ഇരുളാകവേ
ഇനിയാരു കാവലായ്......
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts