ഭയത്തെ കരുത്താൽ പൊരുതാം (ഖോ ഖോ )
This page was generated on March 29, 2024, 9:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംസിദ്ധാർത്ഥ പ്രദീപ്‌
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍ഭരത് രാജേഷ് ,അമൃത ജയകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2021 16:54:40.
ഭയത്തെ കരുത്താൽ പൊരുതാം
ജയത്തെ മനസ്സാൽ കവരാം

ഇരുട്ടിൽ വെളിച്ചം പകരാം
ചിരിക്കും മുഖത്താൽ ഉയരാം

മൺതാരമേലെ താരകം
താണിറങ്ങി വന്നതോ
കൺകോണിലേതോ സൂര്യനോ
ജ്വാലയായ് നിന്നതോ
കൺ തുറക്ക് നീ പറക്ക്
നിന്നുലകം കീഴടക്ക്
ഇന്നലെകൾ നീ മറക്ക്
സദാ സദാ നീ തലപൊക്കി നടക്ക്
ഇടം നെഞ്ച് തുടിക്കുന്നിതാ
കളിപ്പോര് കൊഴുക്കുന്നിതാ
ഇടയ്ക്കൊന്ന് പിഴച്ചാലുമേ
വീണിടാതെ കേറിവാ
ഇടം നെഞ്ച് തുടിക്കുന്നിതാ
കളിപ്പോര് കൊഴുക്കുന്നിതാ
ഇടയ്ക്കൊന്ന് പിഴച്ചാലുമേ
വീണിടാതെ കേറിവാ

ഊ.. ഊ.. മാ ഗമാ ഗമാ ഗമാ രീസ
ഊ.. ഊ.. മാ ഗമാ ഗമാ ഗമാ രീപ

പഠിച്ച മണ്ണിൽ പാദമമരണം
ഉറച്ച മട്ടിൽ നീങ്ങണം
കൊതിച്ചതെല്ലാം നാല് വരയുടെ
അതിർത്തി തന്നിൽ നേടണം
ഒത്താരാവങ്ങൾ ചുറ്റിലും
കാതിലാർത്തിരമ്പണം
മറ്റേറുമേതോ പന്തയച്ചൂര് ചങ്കിലേറണം
ഇടം നെഞ്ച് തുടിക്കുന്നിതാ
കളിപ്പോര് കൊഴുക്കുന്നിതാ
ഇടയ്ക്കൊന്ന് പിഴച്ചാലുമേ
വീണിടാതെ കേറിവാ
ഇടം നെഞ്ച് തുടിക്കുന്നിതാ
കളിപ്പോര് കൊഴുക്കുന്നിതാ
ഇടയ്ക്കൊന്ന് പിഴച്ചാലുമേ
വീണിടാതെ കേറിവാ
ഓ ഇടം നെഞ്ച് തുടിക്കുന്നിതാ
കളിപ്പോര് കൊഴുക്കുന്നിതാ
ഇടയ്ക്കൊന്ന് പിഴച്ചാലുമേ
വീണിടാതെ കേറിവാ.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts