വിശദവിവരങ്ങള്‍ | |
വര്‍ഷം | 2019 |
സംഗീതം | രതീഷ് വേഗ |
ഗാനരചന | ബി കെ ഹരിനാരായണന് |
ഗായകര്‍ | ഹരിചരൻ ശേഷാദ്രി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 19 2020 10:48:50.
സഖിയേ....സഖിയേ...... ഒരു നിലാമഴ പോലെ...അരികിലണയുകയായ് നീ പുലരിയേക്കാളേറെ തെളിമ പകരുകയായ് നീ മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ പ്രണയമായ് മാറി മിഴികളിൽ നീ ഒരു കിനാവായ് തഴുകിമായുകയോ ഉയിരിലെ വഴിയിൽ...ഉണരുമെൻ തിരിയായ് ജന്മവീണയിലേകമാം സ്വരമന്ത്രണം നീയേ..... സഖിയേ....സഖിയേ...... രാവോർമ്മയെ തൊടും സ്നേഹമേ നീയെന്നിലെ ഇരുളു മാറ്റിടവേ ഉരുകുമോരോ ജീവനിൽ നനവു തന്നിടവേ അടരുവാനരുതാതെന്റെ ഹൃദയമുലയുകയായ് സഖിയേ.....സഖിയേ..... മൂവന്തിയിൽ വിരൽ ചേർത്തു ഞാൻ തൂനെറ്റിമേൽ അണിയും കുങ്കുമമായ് നിഴലുപോലെൻ പാതയിൽ പതിയെ വന്നിടവേ മതിവരാതനുരാഗത്തിൽ മനമിതലിയുകയായ്.... ഒരു നിലാമഴ പോലെ...അരികിലണയുകയായ് നീ പുലരിയേക്കാളേറെ തെളിമ പകരുകയായ് നീ മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ പ്രണയമായ് മാറി മിഴികളിൽ നീ ഒരു കിനാവായ് തഴുകിമായുകയോ ഉയിരിലെ വഴിയിൽ...ഉണരുമെൻ തിരിയായ് ജന്മവീണയിലേകമാം സ്വരമന്ത്രണം നീയേ..... സഖിയേ....സഖിയേ...... |