ഒരു പകൽ മെല്ലെ (ഡസ്റ്റ് ബിൻ )
This page was generated on April 28, 2024, 3:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംപ്രിയേഷ് പേരാവൂർ
ഗാനരചനമനോജ്‌കുമാർ ഐശ്വര്യ
ഗായകര്‍പ്രിയേഷ് പേരാവൂർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 14 2019 11:11:18.
 ഒരു പകൽ മെല്ലെയെരിഞ്ഞു തീരുന്നു
ഒരു ശോകസാഗരം ഇരമ്പിയെത്തുന്നു
ഇടറുന്നു മനമുള്ളിൽ അഴലു നിറയുന്നു
ഇരുളാർന്നവഴിയിൽ ഞാൻ ഒരു ചോദ്യമാകുന്നു
ഇരുളാർന്നവഴിയിൽ ഞാൻ ഒരു ചോദ്യമാകുന്നു....

ഒരു നിഴലു പോലുമെൻ തുണയായില്ലിനി
ഒരു കിരണമാശയുടെ ഇവിടില്ല തെല്ലിനി
രാഗങ്ങളൊന്നുമെൻ വീണ പാടില്ലിനി
രാവിതിലലിഞ്ഞു ഞാൻ രൂപമൊന്നില്ലിനി

ശരിയേത് തെറ്റേത് പുണ്യപാപങ്ങളേതവയുടെ
നിർവചനങ്ങൾ മാറുന്നു...
കാളിമ ഉടലാർന്ന കരിനായ്ക്കളിന്നെന്റെ
കരളിലെ നന്മകൾ കടിച്ചു കീറുന്നു
കരയുവാൻ പോലുമീ കണ്ണിലശ്രുക്കളില്ലിനി
മൂകമുരുകുന്ന മരുഭൂമിയാണു ഞാൻ.....
കരയുവാൻ പോലുമീ കണ്ണിലശ്രുക്കളില്ലിനി
മൂകമുരുകുന്ന മരുഭൂമിയാണു ഞാൻ.....

പോകട്ടെ ഞാനീ ഇരുളിന്റെയുള്ളിലെ നനവാർന്ന
മരണക്കയങ്ങൾക്കുമപ്പുറം
പോകട്ടെ തെല്ലിളവേൽക്കുവാനുയിരിന്റെ
കെട്ടുകളറുത്തു വിൺമേഘത്തിനപ്പുറം....
പോകട്ടെ ഞാനീ ഇരുളിന്റെയുള്ളിലെ നനവാർന്ന
മരണക്കയങ്ങൾക്കുമപ്പുറം....
പോകട്ടെ തെല്ലിളവേൽക്കുവാനുയിരിന്റെ
കെട്ടുകളറുത്തു വിൺമേഘത്തിനപ്പുറം......
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts