എൻ മിഴി പൂവിൽ (ഡാകിനി )
This page was generated on April 28, 2024, 12:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍കെ എസ് ഹരിശങ്കർ ,അമൃത ജയകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അലൻസിയാർ ലേ ലോപസ് ,പൗളി വത്സൻ
ഗാനത്തിന്റെ വരികള്‍
Last Modified: October 20 2020 19:55:51.
എൻ മിഴിപ്പൂവിൽ കിനാവിൽ
നിൻ മുഖം വീണ്ടും വന്നിതാ നിറയേ
ഉൾച്ചെരാതിൽ നീ തൊടുമ്പോൾ
വെൺനിലാക്കാലം പിന്നെയും തെളിയേ
പതിയേ ഇതാ തരുശാഖകൾ
ഹരിതാഭമായി വിരിയേ
വരവായിതാ പുതുയാത്രയിൽ
തുണയോർമകൾ അരികെ (എൻ മിഴിപ്പൂവിൽ)

ഗമപനിസഗമ നിനിസ ആ പനിരി ആ

പോയൊരാ പുലരികൾ ഈ വഴി വരും
ആർദ്രമായി മഴവിരൽ നമ്മളെ തൊടും
എഴുതാൻ മറന്നൊരാ അനുരാഗഗീതകം
ഒരു കാർത്തിക പാടി നിൻ കാതിൽ

പാതകൾ പലതിലായി നീങ്ങി ഞാനിതാ
സാന്ധ്യമാം കടലിതിൽ സൂര്യനായി സഖീ
അലിയുന്നു നിന്നിലെ ഒരു തുള്ളി ദേവനായി
അടരാതിനി ചേർന്നിതാ നമ്മൾ
(എൻ മിഴിപ്പൂവിൽ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts