ഓളം തുള്ളും നീല കടലല (വണ്ടർ ബോയ്സ്)
This page was generated on April 27, 2024, 10:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംബിനു ചാത്തന്നൂർ
ഗാനരചനപൂവച്ചൽ ഹുസൈൻ
ഗായകര്‍വർഷ നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 25 2020 13:16:01.
ഓളം തുള്ളും നീല കടലല
പീലികടമിഴിയിൽ വിരിയും അഴകല

ഓളം തുള്ളും നീല കടലല
പീലികടമിഴിയിൽ വിരിയും അഴകല
ചിരിച്ചിലങ്ക കിലുങ്ങും തേനല
മെല്ലെ വാരി പുണരും തെന്നൽ കുളിരല
തുളുമ്പും പ്രണയം സിരയിൽ നുരയും
ഹൃദയ തുടിയല
അനുരാഗ മുത്തൊളിയും ഈ ചിപ്പി മൂളും ഗാന തിരയല...

ഓളം തുള്ളും നീല കടലല
പീലികടമിഴിയിൽ വിരിയും അഴകല

ഇളനീരോളങ്ങൾ നെഞ്ചിൻ താളങ്ങൾ
കിനാവിൻ തീരത്ത് കേൾക്കും കാതോർത്ത്...

ഇളനീരോളങ്ങൾ നെഞ്ചിൻ താളങ്ങൾ
കിനാവിൻ തീരത്ത് നാം കേൾക്കും കാതോർത്ത്...
മന്ദസമീരൻ മെല്ലെ തൊട്ടു വിളിച്ചു
അലർ വിടരും പോലേ നീ ചിരിച്ചൂ...

ഈറൻ കാറ്റിൽ ഇതളിടും നാണം തൂകി അഴകിനലയിൽ
അലസമൊഴുകും മുകിൽ പോലെ വാ

ഓളം തുള്ളും നീല കടലല
പീലികടമിഴിയിൽ വിരിയും അഴകല

ഇളവെയിൽ നാളങ്ങൾ നിറമെഴും ജാലങ്ങൾ പൊഴിയും നേരത്ത് കാണും കൈകോർത്ത്...
ഇളവെയിൽ നാളങ്ങൾ നിറമെഴും ജാലങ്ങൾ പൊഴിയും നേരത്ത് നാം
കാണും കൈകോർത്ത്...

മണ്ണിൻ മനസ്സ് കോരിത്തരിച്ചൂ
മേലെ നഭസ്സിൽ മഴ വില്ലുവിരിഞ്ഞൂ..
ഈ കാറ്റും പൂവും കളി ചൊല്ലും നേരം
കരളിൽ വിരിയും കവിതപോലലസ മൊഴുകിവാ...

ഓളം തുള്ളും നീല കടലല
പീലികടമിഴിയിൽ വിരിയും അഴകല
ചിരിച്ചിലങ്ക കിലുങ്ങും തേനല
മെല്ലെ വാരി പുണരും തെന്നൽ കുളിരല

തുളുമ്പും പ്രണയം സിരയിൽ നുരയും
ഹൃദയ തുടിയല
അനുരാഗ മുത്തൊളിയും ഈ ചിപ്പി മൂളും ഗാന തിരയല...
ഓളം തുള്ളും നീല കടലല....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts