പുഴയിൽ (ഉടലാഴം )
This page was generated on May 2, 2024, 3:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംമിഥുൻ ജയരാജ്
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍മിഥുൻ ജയരാജ് ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 22 2018 11:40:33.

ആ...ആ...ആ....
പുഴയിൽ ജലമെടുക്കാൻ പോയ വേരിനു് വെട്ടേറ്റതറിഞ്ഞൊരു
പെണ്ണിലയുടെ നോവാർന്ന ഭയം പോലെ
സഖീ....ഈ ജീവിതം....

നീ നട്ട കണ്ണീർച്ചെമ്പകം
പൂത്തെടി പെണ്ണേ നെഞ്ചിനുള്ളിൽ
നീ നട്ട കണ്ണീർച്ചെമ്പകം
പൂത്തെടി പെണ്ണേ നെഞ്ചിനുള്ളിൽ...
നീ പോയ വഴികളിൽ...മഴ മാഞ്ഞ വഴികളിൽ
വെയിൽ മാത്രമാവുന്നു ഞാനും
ഒരു വെയിൽ മാത്രമാവുന്നൂ....

ഏതൊരു വേനലിനുള്ളിലും ഉണ്ടാകും
ഏതെങ്കിലുമൊരു മഴയാലൊരിക്കൽ
വഞ്ചിക്കപ്പെടുമൊരു രാത്രി....
ഏതൊരു വേനലിനുള്ളിലും ഉണ്ടാകും
ഏതെങ്കിലുമൊരു മഴയാലൊരിക്കൽ
വഞ്ചിക്കപ്പെടുമൊരു രാത്രി....
ആ...ആ...ആ...ആ....
പുഴയിൽ ജലമെടുക്കാൻ പോയ വേരിനു് വെട്ടേറ്റതറിഞ്ഞൊരു
പെണ്ണിലയുടെ നോവാർന്ന ഭയം പോലെ
സഖീ....ഈ ജീവിതം....

നെഞ്ചു കീറി ഒരു മൊട്ടു വിരിയാൻ...
നോവുന്നൊരു ചില്ലപോൽ
പെണ്ണേ...ഉയിരാകെ പൊള്ളുന്നൂ പല വെയിലാൽ....
നിൻ മൗനവും നിൻ മൊഴികളും താനേ വിതുമ്പുന്നു
ആ...ആ...ആ......
കരഞ്ഞു പെയ്യാൻ നീ എനിക്കൊരുപിടി മണ്ണു തരൂ....
മരിക്കാതിരിക്കാൻ ഒരു നല്ല വാക്കിന്റെ തണലു തരൂ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts