വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | അനില്‍ ജോണ്സന് |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | നജീം അര്‍ഷാദ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രണവ് മോഹൻലാൽ ,സിദ്ദിഖ് ,ലേനാ കുമാർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 19 2018 09:29:49.
സൂര്യനെ മുകിലേ....നീ മൂടിയോ അകലേ പാതിയിൽ ഇരവായ് നീ മാറിയോ....പകലേ നിഴൽ മായുമീ വഴിയേ.... അലയുന്നു ഞാൻ...തനിയേ... നിഴൽ മായുമീ വഴിയേ.... അലയുന്നു ഞാൻ...തനിയേ... സൂര്യനെ മുകിലേ....നീ മൂടിയോ അകലേ.... ഓർമ്മകൾ ഞാൻ ചൂടവേ.... അതിനുള്ളു പൊള്ളുന്നതെന്തേ... മൗനമേ....നീയെന്നെ നിൻ... മാറോടു ചേർക്കുന്നതെന്തേ... നിലാനദി ഉറഞ്ഞുപോയ്..... ഒഴുകാൻ തഴുകാൻ കഴിയാതെ വിണ്ണിൻ അരികെ... കഴിയാതെ വിണ്ണിൻ അരികെ... സൂര്യനെ മുകിലേ....നീ മൂടിയോ അകലേ.... തെന്നലേ....നീ വീശവേ ചെറുമുള്ളു കോറുന്ന പോലെ തേൻ കുയിൽ താരാട്ടിലും ഒരു തേങ്ങൽ ചേരുന്ന പോലെ സ്വരം തരാൻ മറന്നുപോയ്.... ഇഴകൾ തളരും മണിവീണയെൻ അകമേ... മണിവീണയെൻ അകമേ... സൂര്യനെ മുകിലേ....നീ മൂടിയോ അകലേ.... നിഴൽ മായുമീ വഴിയേ.... അലയുന്നു ഞാൻ...തനിയേ... ആ...ആ....ആ...ആ...... |