ഖൽബിലെ തേൻ ( കോയിക്കോട് സോങ്ങ് ) (ഗൂഢാലോചന )
This page was generated on April 24, 2024, 5:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍അഭയ ഹിരണ്മയി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2017 15:27:42.
ഖൽബിലു തേനൊഴുകണ കോയിക്കോട്
കടലമ്മ മുത്തണ കര കോയിക്കോട്
അലുവാ മനസ്സുള്ളൊരീ കോയിക്കോട്
വേണേ കണ്ടോളീ ചങ്ങായീ ഞമ്മടെ കോയിക്കോട്
കായ വറുത്തു തരാടോ കറുമുറെ വയറു നിറച്ചു കയിച്ചോ
ദം ബിരിയാണി കയിച്ചാ പിന്നെ സംഗതി നല്ല ഉസാറ് !
ഖൽബിലു തേനൊഴുകണ കോയിക്കോട് ...ഹൊയ്

മിഠായിത്തെരുവൊരു ബീവി
സൽക്കാര മിടുക്കുള്ള ബീവി
മീഞ്ചന്ത വഴിക്കൊന്നു കേറി
മൊഞ്ചുള്ള നടക്കാവ് താണ്ടി
പുതിയാപ്പ ബീച്ചിലു കേട്ടോ
ബാബൂക്ക പാടണ പാട്ട്
കല്ലായീ വീശണ കാറ്റിൽ ഓ..
സന്തോയം പൂക്കണ ചൂര് !
അങ്ങട് തട്ടി ഇങ്ങട് തട്ടി
തമ്മില് തമ്മില് പുഞ്ചിരി കൂട്ടി
എല്ലാരും ഇവിടൊരു കൂട്ട്
പത്തിരി ചുട്ട് ഒപ്പന തട്ടി
ഇത്തിരിമുക്കിൽ നമ്മളു കൂടി
ഒന്നായിട്ടിരിക്കണ നാട്
ബാപ്പോ മുത്താണ് നമ്മടെ കോയിക്കോട്
മുത്താണ് നമ്മടെ കോയിക്കോട്

ഖൽബിലു തേനൊഴുകണ കോയിക്കോട്
കടലമ്മ മുത്തണ കര കോയിക്കോട്
അലുവാ മനസ്സുള്ളൊരീ കോയിക്കോട്
വേണേ കണ്ടോളീ ചങ്ങായീ ഞമ്മടെ കോയിക്കോട്
കായ വറുത്തു തരാടോ കറുമുറെ വയറു നിറച്ചു കയിച്ചോ
ദം ബിരിയാണി കയിച്ചാ പിന്നെ സംഗതി നല്ല ഉസാറ് !
ഖൽബിലു തേനൊഴുകണ കോയിക്കോട് ...ഹൊയ്

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts