വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | അരുൺരാജ് |
ഗാനരചന | ബി കെ ഹരിനാരായണന് ,ടിറ്റോ കുര്യൻ |
ഗായകര്‍ | മാധവ് ശങ്കർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 09 2017 08:47:00.
അകന്നിരുന്നുവോ സ്നേഹം മറഞ്ഞിരുന്നുവോ അടുത്തു വന്നുവോ കാലം പറഞ്ഞു തന്നുവോ പോകു മഴമേഘമേ പറയണം മിഴിയോരം നനയുന്നിതാ.. നനയുന്നിതാ... നനയുന്നിതാ.... അകന്നിരുന്നുവോ സ്നേഹം മറഞ്ഞിരുന്നുവോ അടുത്തു വന്നുവോ കാലം പറഞ്ഞു തന്നുവോ തണലു പാകിയ പൂമരത്തിനും ദുരിതമേകുകയായിരുന്നോ മലരു തൂകിയ മാമരത്തിനും മുറിവതേകുകയായിരുന്നോ തണലു പാകിയ പൂമരത്തിനും ദുരിതമേകുകയായിരുന്നോ മലരു തൂകിയ മാമരത്തിനും മുറിവതേകുകയായിരുന്നോ അകന്നിരുന്നുവോ സ്നേഹം മറഞ്ഞിരുന്നുവോ അടുത്തു വന്നുവോ കാലം പറഞ്ഞു തന്നുവോ പടരുമേതൊരു തീയിലെന്ന പോൽ കരളു നീറുകയാണിവിടെ അലകൾ സാഗരതീരമെന്ന പോൽ നിറയെ നോവുകളാണിവിടെ പടരുമേതൊരു തീയിലെന്ന പോൽ കരളു നീറുകയാണിവിടെ അലകൾ സാഗരതീരമെന്ന പോൽ നിറയെ നോവുകളാണിവിടെ അകന്നിരുന്നുവോ സ്നേഹം മറഞ്ഞിരുന്നുവോ അടുത്തു വന്നുവോ കാലം പറഞ്ഞു തന്നുവോ പോകു മഴമേഘമേ പറയണം മിഴിയോരം നനയുന്നിതാ.. നനയുന്നിതാ... നനയുന്നിതാ.... |