എന്തിനോ കണ്ണേ (അഭിയുടെ കഥ അനുവിന്റെയും )
This page was generated on April 26, 2024, 7:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംധരൻ കുമാർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2017 08:44:44.

വീണുടയുന്നു കിനാച്ചെപ്പ് ദൂരെ മറഞ്ഞു നിലാമുത്ത്
പൂക്കളിൽ നിന്നു പരാഗം പോൽ ഉതിരുന്നുയിരേ
ഈ വഴി തീരുകയാണിങ്ങ് വാർമൊഴി മായുകയാണിങ്ങ്
നീർമിഴിയോടിനി നാമെങ്ങ് പിരിയും ഉയിരേ
നെഞ്ചോരം മുറിയും സ്മൃതി തൻ മുനയാൽ
കണ്ണിൽ കണ്ണിൽ ഇരുളായ് ഇനിയെൻ ഉയിരേ
ആരാരോ എഴുതും മന്ത്ര മായക്കളത്തിൽ
നീയും ഞാനും കരുവായ് പിടയും ഉയിരേ

എന്തിനോ കണ്ണേ എങ്ങു നീ കണ്ണേ
എന്തിനോ കണ്ണേ എങ്ങു നീ കണ്ണേ
അടരുകയോ അകലുകയോ
എന്തിനോ കണ്ണേ എങ്ങു നീ കണ്ണേ
അടരുകയോ അകലുകയോ

പോയൊരു ദിനമതു ജീവനിൽ
ഉരുകിയ ലാവകളാകെ നീറിയ നോവിൽ
ആകെയെരിയണ പാഴില ഞാൻ ഉയിരേ ഉയിരേ
ജീവിതകഥയിതു പൂവിരൽ എഴുതണ്
പാകിയ മണലിൽ പാതിയിൽ വെച്ചത്
തിരയടി മായ്ക്കണ കാണാവാക്കുകളായ് ഉയിരേ
എന്റെ ജനലഴി തുറക്കേ വെള്ളിനിലവായ് നീ ചിരിക്കേ
നിന്നെയെങ്ങനെ മറക്കാൻ ഉയിരേ
മറുമൊഴിയിടറുകയോ ഇരുവഴി പിരിയേ
ഈ മഴ പൊഴിയേ

നെഞ്ചോരം മുറിയും സ്മൃതി തൻ മുനയാൽ
കണ്ണിൽ കണ്ണിൽ ഇരുളായ് ഇനിയെൻ ഉയിരേ
ആരാരോ എഴുതും മന്ത്ര മായക്കളത്തിൽ
നീയും ഞാനും കരുവായ് പിടയും ഉയിരേ..
വീണുടയുന്നു കിനാച്ചെപ്പ് ദൂരെ മറഞ്ഞു നിലാമുത്ത്
പൂക്കളിൽ നിന്നു പരാഗം പോൽ ഉതിരുന്നുയിരേ
ഈ വഴി തീരുകയാണിങ്ങ് വാർമൊഴി മായുകയാണിങ്ങ്
നീർമിഴിയോടിനി നാമിങ്ങ് പിരിയും ഉയിരേ

എന്തിനോ കണ്ണേ എങ്ങു നീ കണ്ണേ
എന്തിനോ കണ്ണേ എങ്ങു നീ കണ്ണേ
അടരുകയോ അകലുകയോ
എന്തിനോ കണ്ണേ എങ്ങു നീ കണ്ണേ
അടരുകയോ അകലുകയോ
എന്തിനോ കണ്ണേ എങ്ങു നീ കണ്ണേ
എന്തിനോ കണ്ണേ എങ്ങു നീ കണ്ണേ
അടരുകയോ അകലുകയോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts