കിളിവാതിലിൻ ചാരെ നീ (പുള്ളിക്കാരൻ സ്റ്റാറാ )
This page was generated on April 28, 2024, 5:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎം ആര്‍ ജയഗീത
ഗായകര്‍ആൻ എമീ വാഴപ്പിള്ളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2017 06:40:55.
 
കിളിവാതിലിൻ ചാരെ നീ വന്നുവോ വെൺതിങ്കളേ
പ്രിയമൊള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലേ
അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ
കിളിവാതിലിൻ ചാരെ നീ വന്നുവോ വെൺതിങ്കളേ
ഉം..ഉം..ഉം..ഉം…ഉം..ഉം..ഉം…ഉം

അലിയുന്നു ഞാനീ നറുതേൻ നിലാവിൽ
ഒരു നോക്കിനായ് തരളാർദ്രയായ് മിഴി പാകി നിൽക്കെ
കൊതിയോടെ ഞാൻ തേടുമീ പ്രണയവല്ലികൾ പൂത്തുവോ
പ്രിയമൊള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലേ

കുളിരാർന്നു പെയ്യും മഴ പോലെ പാടി
ഒരു രാക്കുയിൽ ഉറങ്ങാതെ നിൻ വരവോർത്തു നിൽക്കെ
പ്രിയമൊള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലേ
അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ
കിളിവാതിലിൻ ചാരെ നീ വന്നുവോ വെൺതിങ്കളേ
ഉം..ഉം..ഉം..ഉം…ഉം..ഉം..ഉം…ഉം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts