കടലും കരയും (വെളിപാടിന്റെ പുസ്തകം )
This page was generated on May 1, 2024, 4:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2017 12:27:18.
കടലും കരയും പോൽ തെല്ലും അകലം ഇല്ലാതെ
മനസ്സും മനസ്സുമായ് തമ്മിൽ കൈകൾ കോർക്കുന്നേ
കടലിൽ കുളിരോളം ചെല്ലം താളം തുള്ളുന്നു
കര തൻ മാറത്തും കാണാത്തിരകൾ തുള്ളുന്നേ
ഇരുട്ടിന്റെ വേരും വെട്ടി വാനമേ
വിളക്കായ് നീട്ടി നീയും സൂര്യനേ
കിനാവിന്റെ വെള്ളിത്താരം വീണ്ടും മിന്നുന്നേ
കണ്ണാകെ ..കണ്ണാകെ ആനന്ദം നെഞ്ചാകെ

മറുകര നിന്നും പോരും ഈറൻ പൂങ്കാറ്റേ
മതിലകമാകെ മാരിമേളം കേട്ടില്ലേ
നാടാകെ ഹോ നാടാകെ
മണ്ണിതിൽ മേലേ വിണ്ണിൻ ദൂതൻ വന്നില്ലേ
അതിരുകളെല്ലാം മായുംസ്നേഹം തന്നില്ലേ
തീരാതെ ഹോ തീരാതെ
കതിരൊളി തൂകി കളിയാടുന്ന ചിരി
ഉയിരുള്ള കാലത്തോളം വേണം മായാതെ മായാതെ
പൂന്തിങ്കൾച്ചേലോടെ
കടലും കരയും പോൽ തെല്ലും അകലം ഇല്ലാതെ
മനസ്സും മനസ്സുമായ് തമ്മിൽ കൈകൾ കോർക്കുന്നേ
കടലിൽ കുളിരോളം ചെല്ലം താളം തുള്ളുമ്പോൾ
കര തൻ മാറത്തും കാണാത്തിരകൾ തുള്ളുന്നേ
ഇരുട്ടിന്റെ വേരും വെട്ടി വാനമേ
വിളക്കായ് നീട്ടി നീയും സൂര്യനേ
കിനാവിന്റെ വെള്ളിത്താരം വീണ്ടും മിന്നുന്നേ
കണ്ണാകെ ..കണ്ണാകെ ആനന്ദം നെഞ്ചാകെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts