നീ എൻ നെഞ്ചിൽ (വിശ്വവിഖ്യാതരായ പയ്യന്മാർ )
This page was generated on April 27, 2024, 4:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംവിശാൽ അരുൺ രാം
ഗാനരചന ശശീന്ദ്രൻ പയ്യോളി
ഗായകര്‍നജീം അര്‍ഷാദ് ,വിനീത്‌ ശ്രീനിവാസന്‍ ,അരുൺ ആലാട്ട് ,സംഗീത ശ്രീകാന്ത് ,രഘു ,സൌ‌മ്യ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദീപക് പറമ്പോൾ ,നജീം അർഷാദ്
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2017 15:43:55.
അള്ളാ എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ
അള്ളാ എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ...
അള്ളാ എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ

നീയെൻ നെഞ്ചിൽ കേൾക്കുമീണമോ
ഇടനെഞ്ചിൽ കേൾക്കും താളമോ
നെഞ്ചിൽ കേൾക്കും ഈണമോ
ഇടനെഞ്ചിൽ കേൾക്കും താളമോ
മഴവില്ലിൽ കോർത്തൊരു മലരോ
കാണാക്കിനാവിൻ പൊരുളോ
ഈറൻ നിലാവിൻ കുളിരോ നീ
ഇശൽ മൂളും നെഞ്ചിലെയൊളിയോ
ആത്മാവിനുള്ളിലെ മൊഴിയോ
അകതാരിൽ തളിരിട്ട മുഹബ്ബത്തിൻ അഴകേ
ഇടനെഞ്ചിൻ പടരുമെൻ ഇഷ്കിന്റെ കുളിരേ
മൈലാഞ്ചിചുവപ്പിട്ട മൊഹബത്തിൻ മലരേ
ഇടനെഞ്ചിൻ പടരുമെൻ ഇഷ്കിന്റെ കുളിരേ
മൈലാഞ്ചിചുവപ്പിട്ട മൊഹബത്തിൻ മലരേ
എന്നുള്ളിൽ അലിയുമോ ഏഴഴകേ നീ
നീയെൻ നെഞ്ചിൽ കേൾക്കുമീണമോ
ഇടനെഞ്ചിൽ കേൾക്കും താളമോ

സുറുമയെഴിയ മിഴികളുമായ് (2)
പാതിരാവിൽ നീ ഒഴുകി വന്നു പൂമഴയായ് (2)
ഓർമ്മകളിൽ തേൻനുരയായ് നീയെന്റെ ജീവനായ്
പാതിരാതാരകമായ് പാതിമെയ്യിൽ ചേർന്നലിയൂ
ഇടനെഞ്ചിൻ പടരുമെൻ ഇഷ്കിന്റെ കുളിരേ
മൈലാഞ്ചി ചുവപ്പിട്ട മൊഹബത്തിൻ മലരേ
എന്നുള്ളിൽ അലിയുമോ ഏഴഴകേ നീ
നീയെൻ നെഞ്ചിൽ കേൾക്കുമീണമോ
ഇടനെഞ്ചിൽ കേൾക്കും താളമോ
അള്ളാ എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ
അള്ളാ എന്റെ ഖൽബിലെ പാട്ടൊന്നു കേൾക്കൂ...
അള്ളാ ഇഷ്കിൻ ഈണം മനസ്സിൽ നിറയുന്നു
അള്ളാ ഇഷ്കിൻ ഈണം മനതാരിൽ നിറയുന്നു...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts