അഴകേ അല്ലിമലരേ (മല്ലനും മാതേവനും )
This page was generated on April 19, 2024, 3:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസുമന്‍ ബിച്ചു
ഗാനരചനബിച്ചു തിരുമല
ഗായകര്‍സൂരജ് സന്തോഷ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2017 17:04:14.
 അഴകേ അല്ലിമലരേ ചിന്നക്കനിയേ ചെല്ലമണിയേ
ഇതിലേ എന്റെ അരികിൽ തേനലയുമായ് വന്ന കിളിയേ
കുഞ്ഞു നിനവായെൻ കരളിൽ കണ്ട കനവല്ലേ
കനിയമുദൊളി നിലവേ രാവേ
അഴകേ അല്ലിമലരേ ചിന്നക്കനിയേ ചെല്ലമണിയേ
ഇതിലേ എന്റെ അരികിൽ തേനലയുമായ് വന്ന കിളിയേ

താഴെയൊരു വേഴാമ്പൽ ദാഹമഴ തേടുന്നു
മേലെയൊരു നീർമേഘം തെന്നലിൽ ഒതുങ്ങുന്നു
നാളെയുടെ മേനാവിൽ നാളുകൾ എഴുന്നെള്ളും
ഗാനം എഴുതും മുൻപേ താളം ഇടയില്ലെങ്കിൽ
നാടകം തുടങ്ങിടാം മുഖാരി പാടിടാം..
..
അഴകേ അല്ലിമലരേ ചിന്നക്കനിയേ ചെല്ലമണിയേ
ഇതിലേ എന്റെ അരികിൽ തേനലയുമായ് വന്ന കിളിയേ
കുഞ്ഞു നിനവായെൻ കരളിൽ കണ്ട കനവല്ലേ
കനിയമുദൊളി നിലവേ രാവേ
അഴകേ അല്ലിമലരേ ചിന്നക്കനിയേ ചെല്ലമണിയേ..
ഇതിലേ എന്റെ അരികിൽ തേനലയുമായ് വന്ന കിളിയേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts