യമുന പുളിന (കൃഷ്ണയക്ഷ )
This page was generated on May 3, 2024, 10:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംകുമാര്‍ വല്‍സല്‍
ഗാനരചനശശീന്ദ്രൻ കീഴൂർ
ഗായകര്‍വൈക്കം ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 07 2017 12:01:27.

ആ...ആ....ആ...ആ....
യമുനാ പുളിന വിഹാരീ കൃഷ്ണാ
യമുനാ പുളിന വിഹാരീ കൃഷ്ണാ....
രാധാ മാധവ ശ്യാമഹരേ...
യമുനാ പുളിന വിഹാരീ കൃഷ്ണാ....
രാധാ മാധവ ശ്യാമഹരേ...
അഴലേറ്റുഴലുമെൻ ഉൾപ്പൂവിതളിൽ
ആശ്രയമേകൂ വനമാലീ....
അഴലേറ്റുഴലുമെൻ ഉൾപ്പൂവിതളിൽ
ആശ്രയമേകൂ വനമാലീ....
യമുനാ പുളിന വിഹാരീ കൃഷ്ണാ....
രാധാ മാധവ ശ്യാമഹരേ...
കൃഷ്ണാ.....

കൈതവ വനിയാം കരളിന്നുള്ളിൽ
ഉറ്റവരെല്ലാം കല്ലെറിയുമ്പോൾ
കൈതവ വനിയാം കരളിന്നുള്ളിൽ
ഉറ്റവരെല്ലാം കല്ലെറിയുമ്പോൾ...
നിണമണിയുന്നു മാമകഹൃദയം
വെന്തുരുകുന്നൂ അടിമുടി നിത്യം....
നിണമണിയുന്നു മാമകഹൃദയം
വെന്തുരുകുന്നൂ അടിമുടി നിത്യം....
യമുനാ പുളിന വിഹാരീ കൃഷ്ണാ....
രാധാമാധവ ശ്യാമഹരേ...

തളരുകയാണെൻ തനുവും മനവും
ഇരുളുകയാണീ മിഴികൾ രണ്ടും....
തളരുകയാണെൻ തനുവും മനവും
ഇരുളുകയാണീ മിഴികൾ രണ്ടും....
എന്തപരാധം ചെയ്തൂ ഞാൻ
വന്നണയൂ മംഗള മൂർത്തേ...
എന്തപരാധം ചെയ്തൂ ഞാൻ
വന്നണയൂ മംഗള മൂർത്തേ...
കണ്ണീരാറ്റുക കരുണാമയനേ
ശ്രീ സത്യനാരായണ മൂർത്തേ...
കണ്ണീരാറ്റുക കരുണാമയനേ
ശ്രീ സത്യനാരായണ മൂർത്തേ....

യമുനാ പുളിന വിഹാരീ കൃഷ്ണാ....
രാധാമാധവ ശ്യാമഹരേ...
യമുനാ പുളിന വിഹാരീ...
കൃഷ്ണാ....കൃഷ്ണാ....കൃഷ്ണാ.......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts