ഞാനും നീയും (തീരം )
This page was generated on April 27, 2024, 5:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഅഫ്സല്‍ യൂസഫ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ക്വിൻസി ചേറ്റുപള്ളി ,ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രണവ് രതീഷ്‌ ,മരിയ ജോൺ
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2017 17:04:14.

ഞാനും നീയും രാവിൻ കനവിൽ
ഓരോ നാളും ചേരും തമ്മിൽ....
ഏഴാം ബഹറിൻ ഇടനാഴിയിൽ
മേഘം പോലെ ഒഴുകിടവേ.....
ഞാനും നീയും രാവിൻ കനവിൽ....

നേരിൽ കാണും നേരത്തെന്തേ
തമ്മിൽ നോക്കാതെ പോയി നാം...
കാണും നേരം കാതിൽ ചൊല്ലാൻ
കാത്തു ഞാൻ വെച്ച തേൻമൊഴി
മൗനം തൂവും മഞ്ഞിൽ മൂടി
നാണത്തിൻ പൂവായി മാറി ഞാൻ...
ഞാനും നീയും രാവിൻ കനവിൽ....

മൗലാ....മേരേ മൊഹബ്ബത്ത്
യാ....ഖുദാ....

നിന്നെ കാത്തെൻ വെണ്ണിലാവേ
വാതിൽ ചാരാതെ നിന്നു ഞാൻ
രാവിൻ മാറിൽ മേയും നേരം
ഓമൽ കൈവിരൽ നീട്ടി നീ....
ഒന്നു തൊട്ടു മെല്ലെ മെല്ലെ
പൊൻപുലർ പൂവെയിലായി ഞാൻ....

ഞാനും നീയും രാവിൻ കനവിൽ
ഓരോ നാളും ചേരും തമ്മിൽ....
ഏഴാം ബഹറിൻ ഇടനാഴിയിൽ
മേഘം പോലെ ഒഴുകിടവേ.....
ഞാനും നീയും രാവിൻ കനവിൽ.......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts