അകലെ ഒരു കാടിന്റെ (രാമന്റെ ഏദൻ തോട്ടം )
This page was generated on April 19, 2024, 5:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 24 2017 16:12:05.

അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ
നുകരാതെ പോയ മധു മധുരമുണ്ടോ....
അവിടെവന്നിളവേറ്റ നാട്ടുപെൺപക്ഷി തൻ
കഥ കേൾക്കുവാൻ കാതു് കാടിനുണ്ടോ...

പൊൻവേണുവിൽ പാട്ടു തേടും
പൂ​​ന്തെന്നലിൻ പ്രണയമുണ്ടോ...
ചെന്നിരിക്കുമ്പോ​ളൊരിറ്റു​ ​സ്നേഹം തന്നു്
താലോലമാട്ടുന്ന ചില്ലയുണ്ടോ....
​ഇരുളിന്റെ നടുവിൽ പറക്കുന്ന തിരി പോലെ
മിന്നാമിനുങ്ങിൻ വെളിച്ചമുണ്ടോ.....
അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ
നുകരാതെ പോയ മധു മധുരമുണ്ടോ...

ഉദയങ്ങൾ തൻ...ചുംബനങ്ങൾ
ഉയിരു നൽകും കാട്ടരുവിയുണ്ടോ....
രാത്രിയിൽ രാകേന്ദു തൂനിലാച്ചായത്തിൽ
എഴുതീടുമൊരു ചാരുചിത്രമുണ്ടോ....
വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന
സ്വച്ഛമാം വായുപ്രവാഹമുണ്ടോ.....

അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ
നുകരാതെ പോയ മധു മധുരമുണ്ടോ
അവിടെ വന്നിളവേറ്റ നാട്ടുപെൺപക്ഷി തൻ
കഥ കേൾക്കുവാൻ കാതു് കാടിനുണ്ടോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts